Trending

ഉദ്യോഗസ്ഥരെയും, കുടുംബശ്രീയെയും ഭീഷണിപ്പെടുത്തി നവകേരളത്തിൽ പങ്കെടുപ്പിക്കുന്നത് ശക്തമായി നേരിടും:എം എ റസാഖ് മാസ്റ്റർ

എളേറ്റിൽ: ഉദ്യോഗസ്ഥരെയും. കുടുംബശ്രീ അംഗങ്ങളെയും ഭീഷണിപ്പെടുത്തി നവകേരളം പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള സർക്കാർ നീക്കം ശക്തമായി നേരിടുമെന്ന് ജില്ലാ ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധവിനെതിരെ കിഴക്കോത്ത് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിററി എളേറ്റിൽ എലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരാൻ പോകുന്ന തെരഞ്ഞെടുപ്പിൻ്റെ മുന്നോരുക്കമാണ് സർക്കാർ നവകേരള ത്തിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാർ കോടികളാണ് ഇതിന് വേണ്ടി ചിലവഴിക്കുന്നത്. ബസ് ചാർജ്ജും വെള്ളക്കരവും വൈദ്യുതി ചാർജ്ജും പല പ്രാവശ്യം വർദ്ധിപ്പിച്ച സർക്കാർ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് എൻ.സി ഉസ്സയിൻ മാസ്റ്റർ, യു ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ, വി.കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ.പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ വി.കെ അബ്ദുറഹിമാൻ, പാട്ടത്തിൽ അബൂബക്കർ ഹാജി.പി .ഡി .നാസർ മാസ്റ്റർ, എം പി മൊയ്തീൻ മാസ്റ്റർ, ടി.കെ അബു ഹാജി, സി.എം ഖാലിദ്, സി.സു ബൈർ മാസ്റ്റർ, വി.അസീസ്, അർഷദ് കിഴക്കോത്ത്. നൗഷാദ് പന്നൂര്.വി.കെ സൈദ്, എം.കെ സി അബ്ദുറഹിമാൻ, സി.കെ സാജിദത്ത്. വഹീദ ടീച്ചർ.മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, എം.മുഹമ്മദ് മാസ്റ്റർ, കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ വി.പി അഷ്റഫ്.എം പി ഉസ്സയിൻ മാസ്റ്റർ.പി പി നസ്റി, കെ.കെ മജീദ്.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right