Trending

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട:അധികാരികൾ ഉറക്കിലാണ്.

എളേറ്റിൽ:എളേറ്റിൽ വട്ടോളി ബസ് സ്റ്റാന്റിലെ സ്ട്രീറ്റ് ലൈറ്റ് അപകടാവസ്ഥയിലായ നിലയിൽ.നിരവധി വിദ്യാർഥികൾടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലത്തിനടുത്താണ് ഈ അപകടാവസ്ഥയിലുള്ള ലൈറ്റ്. വ൪ഷങ്ങൾക്ക് മു൯പ് ബസ് സ്റ്റാന്റ് നിർമ്മാണത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച ഈ ലൈറ്റ് ഉപയോഗ ശൂന്യമായിട്ട് കാലമേറെയായി.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങി കണക്ഷൻ വയറിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. നൂറു കണക്കിന് യാത്രക്കാർ ദിനേന വന്നുപോകുന്ന എളേറ്റിൽ ബസ് സ്റ്റാന്റിൽ വലിയ ഒരു ദുരന്തത്തിന് തന്നെ കാരണമായേക്കാവുന്ന ഈയൊരവസ്ഥ മുന്നിൽ കണ്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി എളേറ്റിൽ യൂണിറ്റ് കമ്മിറ്റി വട൦ കെട്ടി അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ കാര്യഗൗരവ൦ അറിയിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഇതിനു വേണ്ട നടപടികൾ ഒന്നും നടത്തിയിട്ടില്ല.

ബസ്റ്റാൻഡിൽ നിരവധി ലൈറ്റുകൾ പഞ്ചായത്ത്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നൊഴികെ ബാക്കി എല്ലാം പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് എളേറ്റിൽ ഓൺലൈൻ നിരവധി തവണ വാർത്ത നൽകിയതും,കേടായ ലൈറ്റുകൾ റിപ്പയർ ചെയ്യുന്നതിന് യാതൊരു വിധ നടപടിയും അധികാരികൾ കൈക്കൊണ്ടിട്ടില്ല എന്നതാണ് സത്യം. കേടായത് നന്നാക്കാതെ പുതിയത് സ്ഥാപിച്ചു അതിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്ന സമീപനമാണ് സ്വീകരിക്കുന്നത്തെന്നാണ് പരക്കെ ആക്ഷേപം.
Previous Post Next Post
3/TECH/col-right