Trending

സേവ് പുനൂർപുഴ ഫോറം പരിസ്ഥിതി മാധ്യമ പുരസ്കാരം അഷ്റഫ് വാവാടിന്

കോഴിക്കോട് :സേവ് പൂനൂർപുഴ ഫോറംഏഴാം വാർഷികത്തോടനുബന്ധിച്ച് സേവ് പൂനൂർപുഴ ഫോറം ഏർപ്പെടുത്തിയ പരിസ്ഥിതി മാധ്യ മപുരസ്കാരം മാധ്യമം കൊടുവള്ളി ലേഖകൻ അഷ്റഫ് വാവാടിന് .
10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ 21 ന് സമ്മാനിക്കും.

പരിസ്ഥിതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലും പൂനൂർപുഴയുടെ അവസ്ഥ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പരമ്പരയും വാർത്തകളും പരിഗണിച്ചാണ് അവാർഡ്. വിവിധ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിലും സമരങ്ങളിലും പങ്കാളി യായിട്ടുണ്ട്. സംസ്ഥാനത്ത് ജലസാക്ഷരതായജ്ഞം പരിപാടിക്ക് തുടക്കം കുറിക്കുന്നതിനും പദ്ധതി തയ്യാ റാക്കുന്നതിനും പങ്കാളിയാണ്. 2021 ൽ ഹ്യൂമൺ റൈറ്റ്സ് വാച്ച് കേരള ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായി.

2000ൽ സംസ്ഥാന അഡ്വഞ്ചർ അവാർഡും 2012 ൽ മാപ്പിളപ്പാട്ട് കലാ പരിപോഷണപ്രവർത്തനത്തിന് മാപ്പിള കലാഅക്കാദമിയുടെ പുരസ്കാരവും,2019 ൽ കേരള സാംസ്കാരിക പരിഷത്ത് ഏർപെടുത്തിയ മാധ്യമ പ്രവർത്തകനുള്ള മഹാമത്ജി  പുരസ്കാരവും അഷ്റഫിന് ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവും മാപ്പിളപ്പാട്ട് ഗവേഷകനുമാണ്.

പരിസ്ഥിതി മാധ്യമ അവാർഡ് വിതരണവും പുഴ ഡോക്യമെന്ററി പ്രദർശന ഉദ്ഘടനവും സംഗീതവിരുന്നും ഒക്ടോബർ 21 ന് വൈകിട്ട് നാല്മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് സേവ് പൂനൂർപുഴ ഫോറം (എസ്.പി.പി.എഫ്) ഭാരവാഹികളായഫോറം പ്രസിഡണ്ട് പി.എച്ച് താഹ, ജന.സെക്രട്ടറി അഡ്വ.കെ.പുഷ്പാംഗതൻ, ട്രഷറർ എ.ബാലരാമൻ ചെറുകളം എന്നിവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right