Trending

പൂനൂർ പുഴ സംരക്ഷണം;ബോധവൽക്കരണ സന്ദേശ യാത്രസമാപിച്ചു

കൊടുവള്ളി : സേവ് പൂനൂർ പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നപൂനൂർ പുഴ ബോധവൽക്കരണ സന്ദേശ യാത്രക്ക് സമാപിച്ചു.പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴിഅനുദിനം നശിക്കുന്ന പൂനൂർപുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത  ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചത്.

പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതൽ പുഴ അവസാനിക്കുന്ന ഏലത്തൂർ പഞ്ചായത്തിലെ അകാലപുഴ വരെയുളള അൽപത് പ്രദേശങ്ങളിലൂടെ യാത്രചെയ്ത്പുഴയറിവുകൾ പങ്കിടുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു.

പരിസ്ഥിതി പ്രവർത്തകർ ,പുഴ സംരക്ഷണ സമിതികൾ വിവിധ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയിൽ പങ്കാളികളായി.കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന സമാപന പരിപാടി എ.ഡി.എം. മുഹമ്മദ്റഫീഖ് ഉദ്ഘാടനം ചെയ്തു.സേവ് പൂനൂർ പുഴ ഫോറം ചെയർമാൻ പി.എച്ച് ത്വാഹ അധ്യക്ഷത വഹിച്ചു.ഫോറം സെക്രട്ടറി അഡ്വ.കെ. പുഷ്പാംഗദൻ ,എ.സി.പി സുദർശനൻ ,കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻറ്സരിത കുന്നത്ത് ,കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നമ്മൽ ,കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .പി.ഷീബ,എൻ.ടി. ഷാഹുൽ ഹമീദ് കൊടുവള്ളി,ഗുരുകുലം ബാബു,എം .കെ .കരീം,എം. എ. സാജിത് ,മുഹമ്മദ് മാക്കൂട്ടം,ലൈജു,പി .കെ.റസിയ,ജമീല,വിൻസെന്റ്,ഗണേഷ് ഉള്ളൂർ,മുഹമ്മദ് റാഫിഖ് ,എ. ബലരാമൻതുടങ്ങിയവർ സംസാരിച്ചു. 

ജാഥാ കൺവീനർ മുഹമ്മദ് സാലിഹ് സ്വാഗതവുംജാഥ ക്യാപ്റ്റൻ സി.പി. റഷീദ് പൂനൂർ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right