Trending

അവേലത് മഖാം ഉറൂസ് പ്രചരണോൽഘാടനവും, സീറ സമ്മേളനവും ഇന്ന് വടക്കെ നെരോത്ത്.

പൂനൂര്‍ : 2023 നവംബര്‍ 16 മുതല്‍ 20 വരെ കാന്തപുരം സാദാത്ത് മഖാമില്‍ വെച്ച് നടക്കുന്ന അവേലത്ത് ഉറൂസിന്‍റെ പ്രചരണോദ്ഘാടനവും,SYS വടക്കെ നെരോത്ത് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന സീറ സമ്മേളതിൻ്റെ ഭാഗമായി നടത്തുന്ന മദ്ഹുറസൂൽ പ്രഭാഷണവും ഇന്ന് (20/10/2023 വെള്ളി) വൈകുന്നേരം 7 മണിക്ക് മങ്ങാട് വടക്കെ നെരോത്ത് വെച്ച് നടക്കും.

ഉറൂസ് പ്രചരണോൽഘാടനം SYS സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം നിര്‍വ്വഹിക്കും .അബൂബക്കര്‍ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. 
ചടങ്ങില്‍ സയ്യിദ് അലവി മശ്ഹൂര്‍ ആറ്റ തങ്ങള്‍ , സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ , സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്ദല്‍ , സയ്യിദ് അബ്ദുസ്സബൂര്‍ ബാ ഹസന, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, ഫള്ലുൽറഹ്മാൻ സഖാഫി, എൻ വി അബ്ദുറഹിമാൻ ഹാജി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും സ്വാഗത സംഘം ഭാരവാഹികളും,കേരള മുസ്ലിം ജമാഅത്ത് , SYS , SMA , SJM , SSF  നേതാക്കളും സംബന്ധിക്കും.

തുടർന്ന് തിരുനബി ﷺ യുടെ സ്നേഹ പ്രപഞ്ചം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗൽഭ വാഗ്മി ലുഖ്മാനുല്‍ ഹക്കീം സഖാഫി  പുല്ലാര മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ ഭാഗമായി സ്ത്രീകൾക്ക് വേണ്ടി നടത്തിയ ബുക്ക് ടെസ്റ്റിൻ്റെ ഫല പ്രഖ്യാപനം ചടങ്ങിൽ ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കും. സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച നടക്കുന്ന ഇശൽ വിരുന്ന് ഉൽഘാടനം SYS പൂനൂർ സോൺ പ്രസിഡൻ്റ് OT ശഫീഖ് സഖാഫി നിർവഹിക്കും.

ദേശീയ സാഹിത്യോത്സവ് പ്രതിഭകളായ  നബീൽ ഹംസ ചിത്താരി, മിദ്ലാജ് ബുസ്താനാബാദ്, ജുനൈദ് ചെമ്മാട്, സാബിത്ത് വേങ്ങര എന്നിവർ അണിനിരക്കുന്ന ടീം സഹ്റത്തുൽ ആഷിഖീൻ ഇശൽ വിരുന്നിന് നേതൃത്വം നൽകും.സയ്യിദ് ശിഹാബുദ്ദീൻ അമാനി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. ബുക്ക് ടെസ്റ്റ്, റൗളതുൽ ഖുർആൻ വിജയികൾക്കുള്ള സമ്മാന വിതരണവും ശനിയാഴ്ച നടക്കും
Previous Post Next Post
3/TECH/col-right