Trending

ഉപജില്ല ശാസ്ത്രോത്സവം: മടവൂർ എ യു പി സ്കൂൾ ചാമ്പ്യന്മാർ

മടവൂർ: കൊടുവള്ളി ഹയർസെക്കൻഡറി സ്കൂൾ, വെണ്ണക്കാട് ജി എം യു പി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവത്തിൽ മടവൂർ എ യു പി സ്കൂളിന്  മികച്ച നേട്ടം.  മുഴുവൻ ഇനങ്ങളിലും പങ്കെടുക്കുകയും ഗണിതശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്, ശാസ്ത്രമേളയിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്  യുപി വിഭാഗം റണ്ണറപ്പ്  കിരീടങ്ങൾ കരസ്ഥമാക്കി.

വിജയികളായ വിദ്യാർത്ഥികളെയും  അധ്യാപകരെയും സ്കൂൾ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു. 2022-23 അധ്യായന വർഷത്തിൽ 18 കുട്ടികൾക്ക് എൽ എസ് എസും 22 കുട്ടികൾക്ക് യു എസ് എസും  മൂന്ന് കുട്ടികൾക്ക് പ്രതിഭാ പട്ടം നേടി ശ്രദ്ധേയമായ വിജയം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചിരുന്നു . വിജയികളായ വിദ്യാർഥികളെ  ടാലന്റോ- 2023 പരിപാടിയിൽ അനുമോദിച്ചു.

സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ അധ്യക്ഷതയിൽ താമരശ്ശേരി
ഡി ഇ ഒ മുഈനുദ്ദീൻ എൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബി പി സി  വി മെഹറലി  മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്  വി ഷക്കീല, എം അബ്ദുൽ അസീസ്, വി പി അബ്ദുൽ കരീം, ടി കെ സൈനുദ്ദീൻ, ടി കെ അബൂബക്കർ , പി യാസിഫ്,എം എം വഹീദ , കെ മുഹമ്മദ് ഫാറൂഖ് ,കെ കെ ഹഫീഫ, പി പി സയിദ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right