Trending

ബീവറേജ് ഔട്ട്ലെറ്റ് : LNS ജനകീയ പ്രതിഷേധം.

കോഴിക്കോട് ജില്ലയിൽ നരിക്കുനി പഞ്ചായത്ത് പൂനൂർ റോഡിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഹരി നിർമാർജന സമിതി (LNS) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജനങ്ങളുടെ സ്വസ്ഥ ജീവിതം താറുമാറാക്കുന്ന ഈ മദ്യ ഷാപ്പ് ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് ജൗഹർ കൂമംഗലം ഉൽഘാടനം ചെയ്തു. LNS സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഷറഫ് കോരങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

മദ്യം വ്യാപകമാകുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ യോഗം സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്നും ആവശ്യപ്പെട്ടു. LNS ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഇ കെ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് എ എം എസ് അലവി അദ്ധ്യക്ഷനായിരുന്നു. മജീദ് അമ്പലക്കണ്ടി, ടി കെ സീനത്ത്, സുബൈർ നെല്ലോളി, ജാഫർ, ഫൗസിയ പാലങ്ങാട്, സിദ്ധീഖലി മടവൂർ, ജലീൽ, സലീന സിദ്ധീഖലി, സൗദ, ഷറഫുന്നിസ, സൗദാബി പുതിയങ്ങാടി, റംല, മഹബൂബ് കെ പി, റസാക്ക് കെ ടി, സുബൈദ, ജസീല, അബ്ദുൽ ഹമീദ് തിരുവണ്ണൂർ, സലീം, ഹാരിസ്, റുബീന സംസാരിച്ചു.
Previous Post Next Post
3/TECH/col-right