എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ രക്ഷാകർതൃ ശില്പശാലയും അനുമോദന സമ്മേളനവും നടന്നു. പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം ചെയ്തു.കൊടുവളളി ഉപജില്ലയിലെ മികച്ച അധ്യാപകനായി ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട എം.ടി. അബ്ദുസ്സലീം, ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കായികാധ്യാപിക എം. സുജാത ടീച്ചർ എന്നിവരെ ആദരിച്ചു.
2022 - 23 അധ്യയന വർഷത്തെ എൽ.എസ്. എസ് യു.എസ്.എസ്. പ്രതിഭ കൾക്ക് സ്നേഹോപഹാരം നൽകി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജസ്ന അസൈൻ, വാർഡ് മെമ്പർ റസീന ടീച്ചർ പൂക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എം.സി. വൈസ് ചെയർമാൻ വിനോദ് എളേറ്റിൽ , എം.പി.ടി.എ. പ്രസിഡണ്ട് ധന്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
"ഫലപ്രദമായ രക്ഷാകർതൃത്വ" എന്ന വിഷയത്തിൽ സ്പേസ് ലൈഫ് ഗൈഡൻസ് സെന്റർ വയനാട് ഡയറക്ടറും, പ്രശസ്ത പരിശീലകനുമായ ജോസഫ് വയനാട് രക്ഷാകർതൃ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ഷാജഹാൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ എം. വി അനിൽകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എൻ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION