എകരൂൽ: കായികരംഗത്തെ വികസനം മുൻനിർത്തി 2023-24വാർഷിക പദ്ധതിയിലുൾപ്പെടുത്തി ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കായികമേള 'ഉയരെ 2023' കരുമല ഇൻഡസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു.മുൻ ഇന്ത്യൻ വോളിബോൾ താരവും ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലെ ഗോൾഡ്മെഡൽ ജേതാവുമായ എം.സുജാത മുഖ്യാതിഥി ആയിരുന്നു.
പഞ്ചായത്തിലെ 19 സ്കൂളുകളിൽ നിന്നായി 320 കുട്ടികൾ മേളയിൽ പങ്കെടുത്തു.ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഗീത സമ്മാനദാനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷബ്ന ടീച്ചർ,അബ്ദുല്ല മാസ്റ്റർ,വിപിൻ,ശ്രീധരൻമലയിൽ,ഷിജിലാൽ.പി.സി,ഗിരിജ തെക്കേടത്ത്,സിറാജ്.പി.എച്ച് ഹെഡ്മാസ്റ്റർമാരായ സതീഷ് ബാബു,ലിനേഷ്.വി.പി,ബാബു.കെ.എം,റഫീഖ്.ടി.കെ,എൻ.കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിച്ചു ചിറക്കൽ സ്വാഗതവും, കൺവീനർ ഗ്രിജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.