Trending

സേവ് പൂനൂർ പുഴ ഫോറം:മാധ്യമ പുരസ്കാരം അഷ്റഫ് വാവാടിന് സമ്മാനിച്ചു.

കോഴിക്കോട് :സേവ് പൂനൂർപുഴ ഫോറം ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യ മപുരസ്കാരംകോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ മാധ്യമം കൊടുവള്ളി ലേഖകൻ അഷ്റഫ് വാവാടിന് സമ്മാനിച്ചു.10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.

സേവ് പൂനൂർ പുഴ ഫോറം എഴാമത് വാർഷിക സമ്മേളനം കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.അനുദിനംപുഴകൾ നാശോൻ മുഖമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിന് സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു.ഫോറം പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു.

പുഴയമ്മ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു.പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭ സെക്രട്ടറി ഷാജു പോൾ,ഡോക്യുമെന്ററി സംവിധായകൻ സി.പ്രദീപ് കുമാർ , പരിസ്ഥിതി പ്രവർത്തകരായ സി.പി.റഷീദ്, പി.പി.മുഹമ്മദ് സാലി, കുടംബശ്രീ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരിത, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ മൊയ്തു കണ്ണങ്കോടൻ, പ്രൊഫ. കുര്യാക്കോസ് വട്ടമറ്റം സംസാരിച്ചു.

ഫോറം ജനറൽ സെക്രട്ടറി അഡ്വ.കെ. പുഷ്പാഗതൻ സ്വാഗതവും ഗണേഷ് ഉള്ളൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right