Trending

എരവന്നൂർ എ.എം.എൽ.പി സ്കൂൾ നവതിയാഘോഷ ലോഗോ പ്രകാശനം ചെയ്തു.

എരവന്നൂർ : പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന എരവന്നൂർ എ.എം.എൽ.പി സ്കൂളിൻറെ തൊണ്ണൂറാം വാർഷികാഘോഷത്തിന് തുടക്കമായി. നവതിയാഘോഷ ലോഗോ പ്രകാശനം മടവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് സ്കൂൾ ഹെഡ്മാസ്റ്റർ നാസിർ തെക്കേ വളപ്പിലിന് കൈമാറി നിർവഹിച്ചു. കൃതി ഡിസൈൻസ് പൂനൂരിലെ രതീഷ് .ഇ.കെ യാണ് ലോഗോ രൂപകൽപന ചെയ്തത്. 

എം.പി.ടി.എ ചെയർപേഴ്സൺ അസ്ബീന, അധ്യാപകരായ ജമാലുദ്ദീൻ പോലൂർ, യു.പി.നജിയ, സഫനാസ് .പി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും കെ. ഹസീന നന്ദിയും പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ശാസ്ത്ര -  സാമൂഹ്യശാസ്ത്ര - ഗണിത- പ്രവർത്തിപരിചയ മേളയും  ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.പരീക്ഷണം ,നിർമ്മാണം, പ്രദർശനം എന്നിവ വീക്ഷിക്കാൻ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു.
Previous Post Next Post
3/TECH/col-right