കൊടുവള്ളി : പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴിഅനുദിനം നശിക്കുന്ന പൂനൂർപുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് പൂനൂർ പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പൂനൂർ പുഴ ബോധവൽക്കരണ സന്ദേശ യാത്രക്ക് തുടക്കമായി.
പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതൽ പുഴ അവസാനിക്കുന്ന എലത്തൂർ പഞ്ചായത്തിലെ അകാലപുഴ വരെയാണ് 58.5 കിലോമീറ്റർ പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകൾ പങ്കിടുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നത്.പരിസ്ഥിതി പ്രവർത്തകർ ,പുഴ സംരക്ഷണ സമിതികൾ വിവിധ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയിൽ പങ്കാളികളാണ്.
താമരശേരി താലൂക്ക് തഹസിൽദാർ പി രാധാകൃഷണൻ ജാഥ ക്യാപ്റ്റൻ റഷീദ് പൂനൂരിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.സേവ് പൂനൂർ പുഴ ഫോറം ചെയർമാൻ പി.എച്ച് ത്വാഹ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഹമ്മദ് മോയത്ത്, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത്,ഫോറം സെക്രട്ടറി അഡ്വ.കെ. പുഷ്പാംഗദൻ , അഷ്റഫ് വാവാട്,ലാലി രാജു, പത്മനാഭൻ ,ഡെയ്ജ അമീൻ, പ്രതീഷ് കുമാർ , അബ്ദുറഹിമാൻ , ലത്തീഫ് പൂളക്കാടി, വിൽസന്റ് , റഷീദ് പൂനൂർ സംസാരിച്ചു.
എ. ബലരാമൻ സ്വാഗതവും ജാഥാ കൺവീനർ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.യാത്ര ഇന്ന് വൈകുന്നേരം കക്കോടിയിൽ സമാപിക്കും.
Tags:
KODUVALLY