എളേറ്റിൽ: കേരളോത്സവം 2023 ന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എളേറ്റിൽ ചെറ്റക്കടവ് വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബ് ജേതാക്കളായി.
പഞ്ചായത്തിലെ ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഉദയ ക്ലബ് കാവിലുമ്മാരത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് ട്രോഫികൾ സമ്മാനിച്ചു.
Tags:
SPORTS