Trending

ബാക്ക് അപ് സമഗ്ര വിദ്യാഭ്യാസ പദ്ധതി രക്ഷാകർതൃ ശാക്തീകരണം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബാലുശ്ശേരി നിയോജകമണ്ഡലം എംഎൽഎ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർതൃ ശാക്തീകരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഖൈറുന്നിസ റഹിം അധ്യക്ഷയായി.

മണ്ഡലം കോഡിനേറ്റർ കെ.കെ ശിവദാസൻ മാസ്റ്റർ, സൈക്കോളജിസ്റ്റ് സുവിജ രജീഷ് എന്നിവർ ക്ലാസ്സ് നയിച്ചു. കെ.കെ അബ്ദുള്ള മാസ്റ്റർ, എൻ അജിത്ത് കുമാർ, എ വി മുഹമ്മദ്, എ പി അജീഷ്, പി കെ വിനോദ് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക കെ പി സലില സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right