പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ പി സലില ഉദ്ഘാടനം ചെയ്തു.
ചിത്രകലാധ്യാപകൻ കൃഷ്ണൻ പാതിരിശ്ശേരി ശില്പശാല നയിച്ചു. മൺചിത്ര രചന, പെർസ്പെക്റ്റീവ്, പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം എന്നിവ വിദ്യാർഥികളെ പരിശീലിപ്പിച്ചു.
ടി.പി. അജയൻ ആധ്യക്ഷനായി. എ.വി മുഹമ്മദ്, കെ. അബ്ദുസലിം എന്നിവർ ആശംസകൾ അറിയിച്ചു. ഷിജിന പോൾ സ്വാഗതവും പി പ്രശാന്ത് കുമാർനന്ദിയും പറഞ്ഞു.
Tags:
EDUCATION