താമരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഒൻപതാം തരം വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച റോൾപ്ലേ മത്സരത്തിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ല തലത്തിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ജേതാക്കളായി.
എസ് സി ഇ ആർ ടി നാഷണൽ പോപ്പുലേഷൻ എഡുക്കേഷൻ ആൻ്റ് അഡോളസന്റ് എഡുക്കേഷന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു മത്സരം. ഫാത്തിമ റയ ഇ, ഷസ ഖദീജ, നക്ഷത്ര ബിജു, ഹനൂന ജബിൻ എം ടി, ഭദ്രപ്രിയ എം എന്നീ കുട്ടികൾ പങ്കെടുത്തു.
രണ്ടാം സ്ഥാനം രാരോത്ത് ഗവൺമെൻറ് മാപ്പിള ഹൈസ്കൂളും മൂന്നാംസ്ഥാനം പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും നേടി.
Tags:
EDUCATION