എളേറ്റിൽ:എളേറ്റിൽ ജി .എം .യു. പി .സ്കൂൾ, സ്കൂൾതല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,പ്രവൃത്തിപരിചയമേള (പെട്ടുനിയ 2K23) പി.ടി.എ. പ്രസിഡന്റ് എ. കെ. ഷാജഹാന്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌ന അസയിൻ ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ മുനീർ ചളിക്കോട്, മാതൃസമിതി ചെയർപേഴ്സൺ ധന്യ, സീനിയർ അസിസ്റ്റന്റ് എം.ടി അബ്ദുസലീം, UP SRG കൺവീനർ സിജില. ടി.പി എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ എം. വി .അനിൽകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എൻ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
ഓരോ വിഭാഗത്തിലെയും കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന മികച്ച മാതൃകകളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രവൃത്തി പരിചമേളയിൽ കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ വസ്തുക്കൾ എല്ലാവരെയും ആകർഷിച്ചു.
ശാസ്ത്ര ക്ലബ് കൺവീനർ സവിത പി മോഹൻ, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വിദ്യശ്രീ, ഗണിത ക്ലബ് കൺവീനർ ആമിന ഷഹർബാൻ, പ്രവൃത്തിപരിചയ ക്ലബ് കൺവീനർമാർ സുൽഫത്ത്,ഷീല.ഇ. എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION