Trending

ഗാന്ധി ജയന്തി വാരാഘോഷം സംഘടിപ്പിച്ചു.

മടവൂർ : രാഷ്ട്രപിതാവിന്റെ സ്മരണയിൽ മടവൂർ എ യു പി സ്കൂൾ വിപുലമായ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചു.
 ശുചീകരണം, ഗാന്ധി അനുസ്മരണ പ്രഭാഷണം, ചിത്രരചന മത്സരം,ക്വിസ് മത്സരം തുടങ്ങിയവ നടന്നു.

കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിപി അബ്ദുൽ ഖാദർ  പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി കെ അബൂബക്കർ,വഹീദ,സുലൈഖ,പി യാസിഫ് എന്നിവർ സംസാരിച്ചു.

സ്കൂൾ പ്രധാന അധ്യാപിക വി ഷക്കീല  സ്വാഗതവും, വിജേഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right