Trending

മുസ്ലിം യൂത്ത് ലീഗ് ശുചീകരണo നടത്തി.

എളേറ്റിൽ:ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് - വൈറ്റ് ഗാർഡ് പ്രവർത്തകർ സംയുക്തമായി എളേറ്റിൽ വട്ടോളിയിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വികെ സൈദ്, ജന: സെക്രട്ടറി എം കെ സി അബ്ദുറഹിമാൻ, കെ കെ മജീദ്, കെ മുഹമ്മദലി, മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത്, ജാഫർ അരീക്കര , വൈറ്റ് ഗാർഡ് ക്യാപ്റ്റൻ റിഷാം ബാവി കൈവേലിക്കടവ്, വൈസ് ക്യാപ്റ്റൻ ഫസലുറഹ് മാൻ  എളേറ്റിൽ ,  സിനാൻ ചളിക്കോട്, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right