പൂനൂര്‍ : മങ്ങാട് എ യു പി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ LSS , USS പരീക്ഷകളില്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
അനുമോദന സംഗമം പി.ടി.എ. പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജിദ പി , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം , ശരണ്യ , ശ്രീകുമാര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ , ലൂണ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി
Tags:
EDUCATION