Trending

മങ്ങാട് എ യു പി സ്കൂളില്‍ ഹൈജീന്‍ ഷീ പദ്ധതി.

പൂനൂര്‍:ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഹൈജീന്‍ ഷീ പദ്ധതി മങ്ങാട്  എ യു പി സ്കൂളില്‍ ആരംഭിച്ചു.ഗുണമേന്മയുള്ള സാനിറ്ററി നാപ്കിൻ വിദ്യാർഥിനികൾക്കു നൽകുന്നതോടൊപ്പം അവ സൂക്ഷിക്കുന്നതിനുള്ള അലമാരകളും ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ പ്രകൃതിക്കു ദോഷമല്ലാതെ നിർമ്മാർജ്ജനം ചെയ്യുന്ന ഇൻസിനറേറ്ററകളും സ്കൂളുകൾക്ക് വിതരണം ചെയ്തുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

ഉപകരണങ്ങളുടെ സമര്‍പ്പണം സ്കൂളില്‍ വെച്ച് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  വി കെ അനിത നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയില്‍  , സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് , പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സാജിദ , വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം , സി വി ബാലകൃഷ്ണന്‍ നായര്‍ , കെ ശ്രീകുമാര്‍ , ശരണ്യ  , ജബ്ബാര്‍ മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ , ലൂണ ടീച്ചര്‍   എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ  തസ്ലീന പദ്ധതി വിശദീകരിച്ചു
Previous Post Next Post
3/TECH/col-right