പൂനൂർ: നബിദിന സമ്മാനമായി മുഹമ്മദ്
ഷാഫിക്ക് എസ് വൈ എസ് ഇലക്ട്രിക് വീൽ ചെയർ നൽകി. ഐ സി എഫ് യു എ ഇ മെഡിക്കൽ വിങ്ങിന്റെ സഹകരണത്തോടെ എസ് വൈ എസ് പൂനൂർ സോൺ
സാന്ത്വനം ഡയറക്ടറേറ്റ് ഭിന്നശേഷിക്കാരനായ ശാഫിക്ക് ഒരു ലക്ഷം രൂപയോളം വിലയുള്ള ഇലക്ട്രിക് വീൽ ചെയറാണ് നൽകിയത്.
പൂനൂരിൽ പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ സൊസൈറ്റിയുടെ സ്പെഷ്യൽ സ്കൂളിൽ 15 വർഷത്തോളം
പഠനം നടത്തിയ ആവിലോറ കാരക്കാട്ടിൽ പറശ്ശേരി മണ്ണിൽ മുഹമ്മദ് ഷാഫി യും ഇരട്ട സഹോദരൻ സാലിയും ഹെൽത്ത് കെയർ സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഉംറ നിർവഹിക്കാൻ പോയത് പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ശരീരത്തിൽ അരക്കു താഴെ ശേഷിക്കുറവുള്ള ഷാഫി
ഇന്നത്തെ നബിദിന റാലിയിൽ
ഇലക്ട്രിക് വീൽചെയറിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹവുമായിട്ടാണ് വീൽചെയർ ഏറ്റുവാങ്ങിയത്. പൂനൂർ സഹായി ഡയാലിസിസ് സെൻററിൽ നടന്ന ഇലക്ട്രിക് വീൽചെയർ സമർപ്പണ സംഗമത്തിൽ ഒ ടി ഷഫീഖ് സഖാഫി ആവിലോറ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം വീൽ ചെയർ സമർപ്പണം നടത്തി.
ഡയാലിസിസ് സെൻറർ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹക്കീം മുസ്ലിയാർ കാപ്പാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി സാദിഖ് സഖാഫി മടത്തുംപോയിൽ, സയ്യിദ് സഹൽ മഷ്ഹൂർ തങ്ങൾ, അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം, അബ്ദുൽ നാസർ സഖാഫി വാളന്നൂർ, സി എം റഫീഖ് സഖാഫി , സത്താർ ചളിക്കോട് , അനസ് കാന്തപുരം എന്നിവർ സംസാരിച്ചു.
Tags:
POONOOR