Trending

മഹാത്മാഗാന്ധി ചരിത്ര ചിത്ര പ്രദർശനം.

ബാലുശ്ശേരി:കുട്ടമ്പൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പൂർ ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ മഹാത്മാ ഗാന്ധി ചരിത്ര ചിത്ര പ്രദർശനം നടത്തി.ജമാലുദ്ദീൻ പോലൂരിന്റെ ശേഖരണ ത്തിൽ നിന്നും ഗാന്ധിജി യുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടുള്ള നൂറോളം ചിത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ,  മഹാത്മാജിയുടെ ആത്മകഥയുടെ വിവിധ ഭാഷകളിലുള്ള കോപ്പികൾ, ചർക്ക എന്നിവ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു.

പ്രദർശനത്തിന്റെ ഉദ്ഘാടനം വായനശാല പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ കോഴിക്കോട് തലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. പി. സുരേന്ദ്രനാഥ് നിർവഹിച്ചു.

കുട്ടമ്പൂർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഷജിൽ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ബിന്ദു എസ്. കൃഷ്ണ, സുബിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടമ്പൂർ ഹൈസ്കൂൾ, എ. യു. പി.എസ് പുന്നശ്ശേരി, എ.എം.എൽ. പി.സ്കൂൾ പാലങ്ങാട് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി കളും അധ്യാപകരും പ്രദർശനം കാണാനെത്തി.

കൃഷ്ണനന്ദ ഒ.പി. യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ വായനശാല സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും, സ്കൂൾ ലീഡർ തമന്ന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right