കാപ്പാട്:മൂന്നുദിവസത്തോളമായി അവശനിലയിലായിരുന്ന കുതിര ഇന്ന് രാവിലെയാണ് ചത്തത്.കഴിഞ്ഞമാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്.തുടർന്ന് അഞ്ച് ഡോസ് വാക്സിൻ നൽകിയിരുന്നു.കുതിരയ്ക്ക് പേവിഷബാധയാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
ദിവസങ്ങളായി കുതിര
നിരീക്ഷണത്തിലായിരുന്നു .മൃഗ സംരക്ഷണവകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചേമഞ്ചേരി പഞ്ചായത്ത് അധികൃതർ കൂടിയാലോചന നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് കുതിര ചത്തത്.
മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് സ്ഥലത്തെത്തി കുതിരയുടെ തലയിലെ സാമ്പിളുകൾ ശേഖരിച്ച ശേഷമേ മറവുചെയ്യാനുള്ള നടപടികളുണ്ടാവൂവെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.വിനോദ സഞ്ചാര കേന്ദ്രത്തിൽ നിരവധി പേർ കുതിര സവാരി നടത്തിയിട്ടുണ്ട്. ഇവർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഇതിനകം നിർദ്ദേശം നൽകിയിരുന്നു.
Tags:
KOZHIKODE