Trending

പൂനൂർ പുഴ സംരക്ഷണ സമിതിക്ക് രൂപം നൽകി.

പൂനൂർ:മലിനീകരണത്താലും, കയ്യേറ്റത്താലും നശിച്ചു കൊണ്ടിരിക്കുന്ന പുനൂർ പുഴ സംരക്ഷിക്കുക എന്ന ഉദ്ധേശത്തോടേ പുതിയ ഒരു കൂട്ടായ്മക്ക് രൂപം നൽകി.പൂനൂർ ഐ ഗേറ്റിൽ നടന്ന യോഗത്തിൽ  വാർഡ് മെമ്പർ കരീം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻ ഡിക്ക് കമ്മറ്റി ചെയർമാൻ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

സിറാജ് മാസ്റ്റർ ,മുനീർ മാസ്റ്റർ, സലിം മാസ്റ്റർ, ഹക്കീം മാസ്റ്റർ, ഹക്കിം മൊ കായി, മുജീബ് പൂനൂർ, ഉസ് മാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ഒമ്പത് അംഗ അഡ് ഹോക്ക് കമ്മറ്റിക്ക് രൂപം നൽകി.സമിതിയുടെ വിപുലമായ  യോഗം 17/09/2023 ന് ഞായർ വൈകിട്ട് 4 മണിക്ക് പൂനൂർ ഐ ഗേറ്റിൽ ചേരും.

യോഗത്തിൽ PKA മുഹമ്മദ് സ്വഗതവും, ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right