എളേറ്റിൽ:മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദ് പൊലീസ് പിടിയിലായത്.എന്നാൽ കാറിലുണ്ടായിരുന്ന കത്തറമ്മല്‍ സ്വദേശി പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു.
കെ. എല്‍. 57 എന്‍ 6067 നമ്പര്‍ ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന രണ്ടു പേരെ കാറിൽ കണ്ടു. പിന്നീട് ഇവര്‍ ഉണര്‍ന്ന് കാറിൽ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ കാറില്‍ നിന്ന് ഒരു പൊതി ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്‌സില്‍ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.