കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയേറ്റതായി സംശയം.ഒരു മാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.ഇതേ നായ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കാപ്പാട് കടപ്പുറത്ത് ഈ കുതിര സവാരി നടത്തുന്നുണ്ട്.കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു.നിലവിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുതിര. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനു ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാവൂ.കുതിരയുടെ ഉടമയ്ക്ക് പട്ടിയുടെ കടിയേറ്റതായാണ് നാട്ടുകാർ പറയുന്നത്.
അതിനിടെ ഓണത്തിന് ബീച്ചിൽ എത്തിയ നിരവധി പേരാണ് ഈ കുതിരയിൽ സവാരി നടത്തിയത്. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. സവാരി നടക്കിയവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
Tags:
KOZHIKODE