ഓമശ്ശേരി:ഓമശ്ശേരി മങ്ങാട് വെച്ച് നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു.എടവണ്ണപ്പാറ വാഴക്കാട് വെട്ടത്തൂർ കിളിക്കത്തടായി ഷാജിയാണ് (42) മരിച്ചത്.താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും,എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായ പരിക്കേറ്റ ഷാജിയെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Tags:
WHEELS