Trending

കളഞ്ഞു കിട്ടിയ എടിഎം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി.

തിരുവമ്പാടി:സ്കൂൾ വിട്ടു നടന്നുപോകുന്ന വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എടിഎം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി.


തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ,ആറാം ക്ലാസിൽ പഠിക്കുന്ന എഡ്വിൻ,ആറാം ക്ലാസിൽ പഠിക്കുന്ന ഷാമിൽ ഷാൻ എന്നിവരാണ് എടിഎം കാർഡുകൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറിയത്.

ഇത്തരം മാതൃക പരമായ കാര്യങ്ങൾ ഇനിയും ചെയ്യണമെന്നും കുട്ടികൾ കാണിച്ച മാതൃകാപരമായ ഈ പ്രവർത്തി അഭിനന്ദാർഹമാണന്നും സെക്രട്ടറി പറഞ്ഞു.
Previous Post Next Post
3/TECH/col-right