പൂനൂർ: പൂനൂർ ജി എം എൽ പി സ്കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കുട്ടികൾക്കുള്ള അനുമോദനവും രക്ഷാകർതൃ പരിശീലന ക്ലാസും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സി.പി കരീം മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രഗത്ഭ വാഗ്മിയും അധ്യാപകനുമായ ഇ. ശശീന്ദ്രദാസ് ക്ലാസിന് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ, എം പി ടി എ ചെയർപേഴ്സൺ ജൈഷ്ണജ,സീനിയർ അസിസ്റ്റൻറ് ഇസ്മയിൽ യുകെ,രഞ്ജിത്ത് ബിപി, സൈനുൽ ആബിദ് കെ , അഷറഫ് എ പി, നിഷ മോൾ എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷൈമ എ.പി നന്ദിയും പറഞ്ഞു.
Tags:
POONOOR