പൂനൂർ:മങ്ങാട് വടക്കെ നെരോത്ത് വിവിധ പരിപാടികളോടെ ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.വടക്കെ നെരോത്ത് നൂറുൽ ഹുദാ മദ്റസയിൽ സംഘടിപ്പിച്ച ഫ്രീഡം സംഗമത്തിൽ മഹല്ല് പ്രസിഡൻ്റ് എൻ വി അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് ഉസ്താദ് ഫള്ലുൽറഹ്മാൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി ജീവത്യാഗം ചെയ്ത പൂർവികരുടെ ഓർമകൾ എപ്പോഴും ഉണ്ടാവണമെന്നും രാജ്യത്തിൻ്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണമെന്നും സന്ദേശ പ്രഭാഷണത്തിൽ അദ്ധേഹം വിദ്യാർഥികളെ ഉണർത്തി. സദർ ഉസ്താദ് മുസ്തഫ സഖാഫി, മഹല്ല് കമ്മിറ്റി ഭാരാഹികളായ എൻ വി മജീദ് ഹാജി , പി ഉസ്മാൻ ഹാജി , റഫീഖ് KK, പിടിഎ പ്രസിഡൻ്റ് ജാഫർ AP ചടങ്ങുകൾക്ക് നേതത്വം നൽകി. വിദ്യാർത്ഥികൾക്ക് പിടിഎ യുടെ സ്വാതന്ത്ര്യ ദിന ഉപഹാരവും മധുരപലഹാരവും വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത്, SYS, SSF സംയുക്താഭിമുഖ്യത്തിൽ വടക്കെ നെരോത്ത് അങ്ങാടിയിൽ പതാക ഉയർത്തി. സാലിഹ് നൂറാനി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ നാസർ K , സിറാജ് ബാഖവി PK, റഫീക് P, ഉമർ PP ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തൈബ ഗാർഡൻ ഇസ്ലാമിക് പ്രീ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ തൈബ ഗാർഡൻ ക്യാമ്പസ്സിൽ AP ജാഫറിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഹൈറുന്നിസ്സ റഹീം ഉൽഘാടനം ചെയ്തു. റഫീക് KK സന്ദേശ പ്രഭാഷണം നടത്തി. സിറാജുദ്ദീൻ ബാഖവി, റഫീക് P എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാ പരിപാടികൾ ചടങ്ങിന് പകിട്ടേകി.
വടക്കെ നെരോത്ത് അങ്കണവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.കൊന്നക്കൽ അങ്ങാടിയിൽ നടന്ന ചടങ്ങിന് OK ദാമോദരൻ , K അഹമദ് കുട്ടി നേതൃത്വം നൽകി.
Tags:
POONOOR