പൂനൂർ:' ബഹുസ്വരതയാണ് ഉറപ്പ് ' എന്ന ശീർഷകത്തിൽ എസ് വൈ എസ് പൂനൂർ സോൺ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനവും ഫ്രീഡം റാലിയും ഇന്ന് എകരൂലിൽ നടക്കും.വൈകുന്നേരം നാലുമണിക്ക് എകരൂൽ മർകസു ന്നജാത്ത് പരിസരത്തുനിന്ന് ആരംഭിക്കുന്ന ബഹുജന റാലി ഫ്രീഡം റാലി പഞ്ചായത്ത് ഓഫീസ് വഴി സമ്മേളന നഗരിയിൽ സമാപിക്കും.
പൊതുസമ്മേളനത്തിൽ വി
ബീരാൻകുട്ടി ഫൈസി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് , ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പ്രസംഗിക്കും. പി കെ അബ്ദുൽ നാസർ സഖാഫി, അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, ഒ ടി ഷെഫീക്ക് സഖാഫി ആവിലോറ, അബ്ദുൽ ജലീൽ അഹ്സനി,സിറാജ് സഖാഫി, അബ്ബാസ് എ പി, സ അദ് ദ്ദീൻ സഖാഫി, സി എം റഫീഖ് സഖാഫി, ഷബീർ അണിയോത്ത് പൊയിൽ സംബന്ധിക്കും.
Tags:
POONOOR