പൂനൂർ : ഗെയിലിന്റെ സഹായത്തോടെ പൂനൂർ ജി എം യു പി സ്കൂളിന്റെ ഗ്രൗണ്ടിലേയ്ക്കു നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ഉണ്ണികളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് വി.എം ഫിറോസ് അധ്യഷത വഹിച്ച ചടങ്ങിൽ
ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന ഏഷ്യൻ പെസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വിവിധ കായിക ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വി കെ സാബിറ ടീച്ചർ, 2022-23 ഓൾ ഇന്ത്യ, കേരള എം എസ് സി എം.എൽ.ടി എൻട്രൻസിൽ യഥാക്രമം ഒന്നും, ആറും റാങ്കും നേടിയ പൂർവ്വ വിദ്യാർത്ഥി പർവ്വേസ് മുഷ്റഫ് , 2022-23 അധ്യയന വർഷത്തിലെ എൽ എസ് എസ് , യു എസ് എസ് വിജയികൾ , ബി സ്മാർട്ട് അബാക്കസ് ജേതാക്കളായ സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും നടന്നു.
സ്കൂളിലെ ഓട്ടോമാറ്റിക് ബെൽ സംവിധാനത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി.സാജിദ നിർവ്വഹിച്ചു.വാർഡ് മെമ്പർമാരായ സി. പി. കരീം, പി.എച്ച്. സിറാജ്,ഹെഡ് മാസ്റ്റർ എ കെ അബ്ദുസ്സലാം, എസ് എം സി ചെയർമാൻ ഷാഫി സകറിയ. ഇ ശശീന്ദ്രദാസ്, അസ് ലം കുന്നുമ്മൽ , ടി.കെ ബുഷ്റമോൾ,ഇ പി ഷഹർബാനു,കെ.കെ അബ്ദുൽ കലാം സലാം മലയമ്മ, കെ രജീഷ് ലാൽ, സി.വി നാസർ, വി കെ ഉനൈസ്, ഡി ആർ ദീപ്തി, എ ടി സുനിത, സി. ആർ റംല എന്നിവർ സംസാരിച്ചു.
Tags:
EDUCATION