പാലക്കാട്:തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു.പൊന്നാനി സ്വദേശി സൈനബ ബീവി (39) ആണ് മരിച്ചവരിൽ ഒരാൾ, രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു പേരുടെ നില ഗുരുതരമാണ്.
ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കല്ലട ട്രാവൽസ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു.
ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. രാവിലെ 7.45 ഓടെയായിരുന്നു അപകടം.
Tags:
WHEELS