Trending

എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസ്മൃതി പ്രദർശനം ശ്രദ്ധേയമായി.

എരവന്നൂർ : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ഭാഗമായി എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര നേതാക്കളുടെയും സംഭവങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം ശ്രദ്ധേയമായി.വിദേശ രാജ്യങ്ങൾ ഉൾപ്പെടെ പുറത്തിറക്കിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതോളം തപാൽ മുദ്രകളും കേരളീയരായ കെ.കേളപ്പൻ ,എ.കെ.ഗോപാലൻ ,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ,കുഞ്ഞാലി മരക്കാർ തുടങ്ങിയവരുടെ പേരിൽ പുറത്തിറക്കിയ സ്റ്റാമ്പുകളും പ്രദർശനത്തെ ശ്രദ്ധേയമാക്കി.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളായ ദണ്ഡിയാത്ര, കിറ്റിന്ത്യ സമരം, ജാലിയൻവാലാബാഗ് സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്ത്യൻ തപാൽ മുദ്രകളും നാണയങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.

സ്കൂളിലെ അധ്യാപകനും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ മെമ്പറുമായ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള ചരിത്ര വസ്തുക്കളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.പ്രധാനധ്യാപകൻ നാസിർ തെക്കെ വളപ്പിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പതാക നിർമ്മാണം ,കളറിംഗ് മത്സരം, ചരിത്ര ക്വിസ്, ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right