എരവന്നൂർ:കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായ പുല്ലാളൂരിലെ കാളപൂട്ട് മത്സരം കാണാൻ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളും എത്തി.കുറച്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് പുല്ലാളൂരിൽ നടന്ന കാളപൂട്ടു മത്സരം കാണാനാണ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം എത്തിയത്.ഒരു കാലത്ത് വളരെ പ്രസിദ്ധമായ കാളപൂട്ട് മത്സരമാണ് ഇന്ന് പുല്ലാളൂരിൽ വീണ്ടും നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതോളം ജോഡി ഉരുക്കൾ പങ്കെടുത്ത മത്സരം കാണാൻ അനവധി നാട്ടുകാരും എത്തിച്ചേർന്നിരുന്നു.കാളപൂട്ട് മത്സരത്തിന്റെ രീതികളും ചരിത്രവും മുൻ വാർഡ് മെമ്പറായ കെ.ടി.അബ്ദുൽ അസീസ്, അബ്ദുൽ മജീദ് മാസ്റ്റർ,കാളപൂട്ട് നടത്തിപ്പുകാരൻ കൂടിയായ ഇസ്മായിൽ അങ്കത്തായി എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
സ്കൂൾ സീഡ് കോർഡിനേറ്റർ ജമാലുദ്ദീൻ പോലൂർ, ടി.കുഞ്ഞിമാഹിൻ ,സഫ്നാസ്.പി, സഫിയ ബദരി,കെ. സുഹൈറ, മുനീർ എന്നിവർ നേതൃത്വം നൽകി.