താമരശ്ശേരി: മുസ്ലിംലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെൻറർ ഫണ്ട് സമാഹരണത്തിൽ സംസ്ഥാന തലത്തിൽ മുൻനിരയിലെത്തിയ
തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സംസ്ഥാന കമ്മറ്റിയുടെ ബഹുമതി ഏറ്റുവാങ്ങി.
ഫണ്ട് സമാഹരണം വൻ വിജയമാക്കിയ കീഴ് ഘടകങ്ങൾക്ക് കോഴിക്കോട് ലീഗ് ഹൗസിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ മുസ്ലിം ലീഗ് തച്ചംപൊയിൽ വാർഡ് പ്രസിഡണ്ട് പി.സലാം മാസ്റ്റർ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഉമ്മർ പാണ്ടികശാലയിൽ നിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.
കൊടുവള്ളി മണ്ഡലത്തിലും താമരശ്ശരി പഞ്ചായത്തിലും ഒന്നാം സ്ഥാനവും അലങ്കരിക്കുന്നത് തച്ചംപൊയിൽ വാർഡാണ്.
മണ്ഡലം മുസ്ലിംലീഗ് ലീഗ് വൈ.പ്രസിഡണ്ട് സയ്യിദ് അഷ്റഫ് തങ്ങൾ, പഞ്ചായത്ത് കമ്മറ്റി വൈ.പ്രസിഡണ്ട് എം.മുഹമ്മദ് ഹാജി,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, മുസ്ലിംലീഗ് വാർഡ് കമ്മറ്റി ജ.സെക്രട്ടറി പി.ബാരി മാസ്റ്റർ,ട്രഷറർ നസീർ ഹരിത,വൈ.പ്രസിഡണ്ടുമാരായ എൻ.പി ഇബ്രാഹിം, ടി.പി മജീദ്, സെക്രട്ടറി ജാഫർ പൊയിൽ,നസൽ തുടങ്ങിയവരും സന്നിഹിതരായി.
ധന സമാഹരണത്തിന് അതുല്യ പങ്കാളിത്വത്തിലൂടെ പിന്തുണച്ച സഹൃദയർക്ക് തച്ചംപെയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികൾ നന്ദി പറഞ്ഞു.
Tags:
23-tachampoyil-leeg-upds