ഉണ്ണികുളം:ജിതിൻ ഉണ്ണികുളം എഴുതിയ " മൾട്ടി ലെവൽ മാർക്കറ്റിംഗ് - വിജയത്തിലേക്കുള്ള വഴികാട്ടി" എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂർ IES കോളേജ് ഓഫ് എഞ്ചനീയറിംഗിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ബ്രില്ലി എസ് സംഗീത പുസ്തക പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങൽ ജിതിൻ ഉണ്ണികുളം, കോളേജ് HOD ഡോക്ടർ ജോൺ ചെമ്പുക്കാവ്, വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ലിൻസ് മാത്യൂ, ബൈജു കിനാലൂർക്കാരൻ, ആഷ്‌ലി പി എം എന്നിവർ പങ്കെടുത്തു. മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസ്സിൻ്റെ ചരിത്രം മുഴുവനായും ,കൂടാതെ നിലവിലെ കേന്ദ്ര, കേരള സർക്കാരുകളുടെ പുതിയ മാർഗ്ഗരേഖയും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ഈ പുസ്തകം മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസിന് കേരളത്തിൽ പുതിയൊരു തുടക്കം കുറിക്കുമെന്നും പുസ്തകം അടുത്ത ദിവസങ്ങളിൽ ആമസോണിൽ ഉൾപ്പെടെ ലഭ്യമാവുമെന്നും ജിതിൻ ഉണ്ണികുളം പറഞ്ഞു.
Tags:
POONOOR