Trending

"കാരുണ്യ കിരണം" പദ്ധതിക്ക് ആവേശോജ്ജ്വല തുടക്കം.

പൂനൂർ ഹെൽത്ത്കെയർ ഫൗണ്ടേഷൻ ആവിഷ്ക്കരിച്ച "കാരുണ്യ കിരണം" നൂതന പദ്ധതിക്ക് ആവേശോജ്ജ്വല തുടക്കം. കാരുണ്യതീരം സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊപ്പം പങ്കാളികളാവുന്ന പതിനായിരം പേരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയിൽ ആദ്യ ദിനം ആയിരത്തിലധികം പേർ  പങ്കാളികളായി.ദിവസം ഒരു രൂപ മാറ്റി വെച്ചുകൊണ്ട് ഈ ഉദ്യമത്തിനൊപ്പം പങ്കുചേരാൻ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർ സന്നദ്ദത അറിയിച്ചിട്ടുണ്ട്.

പൂനൂർ  ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇന്റർ നാഷണൽ ചിൽഡ്രൺ പീസ് ഫൈനലിസ്റ്റ് ആസിം വെളിമണ്ണ
ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പുനൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി,കാരുണ്യ തീരം ചെയർമാൻ ബാബു കുടുക്കിൽ, കമ്മ്യുണിറ്റി ക്ലിനിക് ചെയർമാൻ സാലിഹ് മാസ്റ്റർ,വൈസ് പ്രസിഡൻമാരായ കെ അബ്ദുൽ മജീദ്, കെ രവീന്ദ്രൻ,സെക്രട്ടറി ടി.എം താലിസ് എക്സിക്യൂട്ടീവ് സംഗങ്ങളായ ടി എം അബ്ദുൽ ഹക്കിം, അഡ്വ.ടി.പി.എ നസീർ, ടി. മുഹമ്മദ്, ഇ എം അബ്ദുറഹ്‌മാൻ,
വി കെ അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സി.കെ ഷമീർ ബാവ സ്വാഗതവും,ട്രഷറർ സമദ് പാണ്ടിക്കൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right