പൂനൂർ: പൂനൂർ ജി.എം എൽ പി സ്കൂളിൽ സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മാസ്റ്റർ എൻ.കെ.മുഹമ്മദ് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത. പി സ്വാതന്ത്യദിന സന്ദേശം നൽകി.
രഞ്ജിത്ത്.ബി.പി, ഷൈമ എ.പി എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രസംഗം, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചിരുന്നു.
Tags:
EDUCATION