പൂനൂര്‍ : രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മങ്ങാട് എ യു പി സ്കൂളില്‍ വിപുലമായി സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ഘോഷയാത്ര , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ , മത്സരങ്ങള്‍ എന്നിവയും അരങ്ങേറി.
സ്കൂള്‍ പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ പതാക ഉയര്‍ത്തി . പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി . വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം മുഖ്യാതിഥിയായി പങ്കെടുത്തു .
മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ റസാഖ് , പി ടി എ വൈസ് പ്രസിഡന്‍റ് ശ്രീകുമാര്‍ , എം പി ടി എ ചെയര്‍പേഴ്സണ്‍ ശരണ്യ കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ടി എന്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി
Tags:
EDUCATION