കൊടുവള്ളി:രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.നഗര സഭയിലെ വാവാട് കണ്ണിപ്പൊയിൽ അംഗനവാടിയിൽ നടന്ന പരിപാടിയിൽ കൗൺസിലർ പി.വി.ബഷിർ പതാക ഉയർത്തി. എ.കെ.കുഞ്ഞിമുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷ്റഫ്
വാവാട്, കെ.പി. ബഷീർ,കെ.പി.അബ്ദുറഹിമാൻ സംസാരിച്ചു. അംഗനവാടി വർക്കർ സുജിത സ്വാഗതം പറഞ്ഞു.
കൊടുവള്ളി: വാവാട് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽകൗൺസിലർ പി.വി.ബഷിർ പതാക ഉയർത്തി. പ്രസിഡന്റ് കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.എം.സുശിനി, അഷ്റഫ് വാവാട്, കെ.സി. മുഹമ്മദ്, മുജീബ്, പി.കെ. ജാസി , എം.പി.മുരളീധരൻ സംസാരിച്ചു. സെക്രട്ടറി പി.കെ. കലാം സ്വാഗതം പറഞ്ഞു.
കൊടുവള്ളി: വാവാട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എ.കെ.കുഞ്ഞി മുഹമ്മദ് പതാക ഉയർത്തി. കൗൺസിലർ പി.വി. ബഷീർ, കെ.പി. അശോകൻ ,അഷ്റഫ് വാവാട്, വി.ടി. ജാഫാർ , എ.കെ. ജാഫർ ,കെ.കെ. അലി സംസാരിച്ചു.
Tags:
KODUVALLY