Trending

വർണ്ണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

എളേറ്റിൽ:- എളേറ്റിൽ. ജി.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ 77ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക്‌ പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ ദേശീയപതാക ഉയർത്തിയതോടെ പരിപാടികൾക്ക്‌ തുടക്കമായി. സീനിയർ അസിസ്റ്റന്റ്‌ എം.ടി അബ്ദുസ്സലീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് JRC കേഡറ്റുകൾ അവതരിപ്പിച്ച മാസ്‌ ഡ്രിൽ, ദേശഭക്തി ഗാനാലാപനം, വന്ദേമാതരനൃത്തം എന്നിവ എല്ലാവരെയും ആകർഷിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സംഭവങ്ങൾ കോർത്തിണക്കി സോഷ്യൽ സയൻസ്‌ ക്ലബ്ബ്‌ ഒരുക്കിയ ചാർട്ട്‌ & ചിത്രപ്രദർശനവും, സ്വാതന്ത്ര്യ സമര ചരിത്രം- കാണാപ്പുറങ്ങൾ എന്ന വിഷയത്തെ അധികരിച്ച്‌ കുട്ടികൾ അവതരിപ്പിച്ച സെമിനാറും കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 2023-24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാനും ഈ ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു.

സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി 3 ഘട്ടങ്ങളിലായി നടത്തിയ ക്വിസ്‌ മത്സരത്തിന്റെ മെഗാഫൈനലിന് വിദ്യാലയത്തിലെ പൂർവ്വാധ്യാപകൻ ടി.കെ. ആലിക്കോയ നേതൃത്വം നൽകി.വിജയികൾക്ക്‌ ട്രോഫികൾ വിതരണം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, സ്പെഷ്യൽ എജുക്കേറ്റർ ലിനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭൂപട നിർമ്മാണം നടത്തി.

പി.ടി.എ പ്രസിഡന്റ്‌ ഷാജഹാൻ എ.കെ, എസ്‌.എം.സി ചെയർമാൻ മുനീർ ചളിക്കോട്‌, മാതൃസമിതി ചെയർപേഴ്സൺ ധന്യ, സ്റ്റാഫ്‌ സെക്രട്ടറി എൻ.പി മുഹമ്മദ്‌, എസ്‌.ആർ.ജി കൺവീനർമാരായ ടി.പി സിജില, പി.കെ റംലാബീവി,സോഷ്യൽ സയൻസ്‌ കൺവീനർമാർ  അംജദ്‌ അലി, വിദ്യശ്രീ. എൻ.പി, ആഘോഷക്കമ്മറ്റി ചെയർമാൻ വി.സി അബ്ദുറഹ്മാൻ, JRC കൗൺസിലർമാർ  സി.ജാസ്മിൻ, സവിത.പി. മോഹൻ,സുജാത.എം എന്നിവർ ആശംസകൾ അർപ്പിച്ചു.

Previous Post Next Post
3/TECH/col-right