Trending

എം.എസ്.എഫ് പ്രവർത്തക സംഗമവും, സൈനുൽ ആബിദീൻ തങ്ങൾക്ക് സ്വീകരണവും നൽകി

താമരശ്ശേരി:മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുത്ത സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾക്ക് എം.എസ്.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി.തസ്ലീം ഒ.പി അദ്ധ്യക്ഷതയിൽ താമരശ്ശേരി ലീഗ് ഹൗസ് സി.മോയിൻ കുട്ടി ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ എം.എസ്.എഫ് കമ്മറ്റിക്കുവേണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് ജ.സെക്രട്ടറി എം. സുൽഫിക്കർ പൊന്നാട അണിയിച്ചു.

എം.എസ്.എഫ് കൊടുവള്ളി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ശിശിര കാലം ക്യാമ്പയിനിലെ പ്രവർത്തക സംഗമവും നടന്നു. മിൻഹാജ് സ്വാഗതവും ജവാദ് കോരങ്ങാട് ചടങ്ങിന് നന്ദിയും പറഞ്ഞു.
ഫാസിൽ കാഞ്ഞിരത്തിങ്ങൽ, അജാസ് കൊളത്തക്കര, ആദിൽ സ്വലാഹ്,യാർബഷ്,നസൽ തച്ചംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.

 യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകരും സ്വീകരണത്തിലും സംഗമത്തിലും പങ്കെടുത്തു.സ്വീകരണത്തിനും സ്നേഹാദരവിനും എം.എസ്.എഫ്. പഞ്ചായത്ത് കമ്മറ്റിക്ക് സൈനുൽ ആബിദീൻ തങ്ങൾ സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right