കോഴിക്കോട്: കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു.കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
പ്രായമായവരും ഭിന്നശേഷിക്കാരും സ്ഥിരമായി എത്തുന്ന കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾ സ്ഥിരമായി എത്തുന്ന ഓഫീസുകൾ കെട്ടിടത്തിൻ്റെ മുകൾനിലയിലാണ് പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 25 ന് കോഴിക്കോട നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags:
KODUVALLY