Trending

ചികിത്സാപിഴവ്;നവജാത ശിശുവിൻ്റെ കൈ ഞരമ്പ് പൊട്ടി;ഡോക്ടർക്കെതിരെ കേസെടുത്തു.

താമരശ്ശേരി:പ്രസവചികിത്സയിൽ വീഴ്ച്ച സംഭവിച്ചതിനെ തുടർന്ന് ചമലിലെ ലിൻറു - രമേഷ് രാജു ദമ്പതികളുടെ മകൾ ആരതിയുടെ വലത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റർക്കെതിരെ കേസെടുത്തു. 

താമരശ്ശേരിക്ക് പൂനൂർ റിവർഷോർ ആശുപത്രി ഗൈനക്കോളജി വിഭാഗം  ഡോക്റ്ററായിരുന്ന ജാസ്മിനെതിരെയാണ് ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതെന്ന് ദമ്പതികളായ ലിൻ്റുവും രമേഷ് രാജുവും താമരശ്ശേരി മീഡിയാ ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2021 ഓഗസ്റ്റ് 17നാണ് ലിൻ്റു പ്രസവത്തിനായി ആശുപത്രിയിലെത്തുന്നത്. വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തുകയും പിന്നീട് രക്തസ്രാവം വർദ്ധിച്ചതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തു. 

ഉടൻ തന്നെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിക്കുകയും മരുന്നുകളും ഇഞ്ചക്ഷനും വളരെ വേഗത്തിൽ നൽകുകയും ചെയ്തു.ഡോ. ജാസ്മിൻ അശ്രദ്ധയോടെയും ജാഗ്രത കുറവോടെയും പ്രസവം എടുത്തപ്പോൾ സംഭവിച്ച കൈ പിഴവ് കാരണമാണ് കുട്ടിയുടെ വലതുകൈ ചലനം നടപ്പെട്ടതെന്ന് ദമ്പതികൾ ആരോപിച്ചു. പരാതിയെ തുടർന്ന് കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ ചിലവ് ആശുപത്രി വഹിക്കാമെന്നും, പുറത്തറിയിച്ച് വാർത്തയാക്കരുതെന്നും ഡോക്ടടർ പറഞ്ഞതായും ലിൻ്റു പറഞ്ഞു.

എന്നാൽ തുടർ ചികിത്സക്കായി പിന്നീട് പലതവണ ആശുപത്രി അധികൃതരേയും ഡോക്റ്ററെയും കണ്ടെങ്കിലും നിഷേധാത്മക നിലപാടായിരുന്നു.തുടർന്നാണ് കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണവും ആരോഗ്യ വിദഗ്ദരുടെ ഉപദേശവും നേടിയ ശേഷം ഡോക്റ്റർക്കെതിരെ കേസെടുത്തതെന്നും അവർ പറഞ്ഞു.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം അനിൽ ജോർജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right