Trending

ചികിത്സ സഹായ ത്തിനു കാത്തു നിൽക്കാതെ പിഞ്ചു കുഞ്ഞ് വിടപറഞ്ഞു.

പൂനൂർ : രക്താർബുദം ബാധിച്ച
മൂന്ന് വയസ്സുകാരൻമുഹമ്മദ് അഷ്‌ഫാക്ക്  അന്തരിച്ചു. ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 
കാന്തപുരം പനയുള്ളകണ്ടി  ജുമൈസിന്റെ മകൻ മുഹമ്മദ് അഷ്‌ഫാക്ക് ഇനി ഓർമ്മ .മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി സഹായം തേടുന്നതിനിടെയാണ് മരണം.

രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്ന
അഷ്ഫാഖിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ലെന്നാണ്  വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരുന്നത്.ചികിൽസ സഹായക്കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയതിനിടെയാണ്   വിടപറഞ്ഞത്.
Previous Post Next Post
3/TECH/col-right