താമരശ്ശേരി: ഭൂമി വില്പന സംബന്ധിച്ച് എഗ്രിമെന്റ് വ്യാജമായി നിർമ്മിച്ചുവെന്ന ഭൂ ഉടമയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. പുതുപ്പാടി തെക്കിൽ ഫൈസൽ.ടി.കെ, കിഴക്കോത്ത് പന്നൂർ കുന്നോത്ത് മുഹമ്മദ് അഷ്റഫ്.കെ, കിഴക്കോത്ത് പാറയുള്ളകണ്ടിയിൽ പി.കെ.റഊഫ് എന്നിവർക്കെതിരെ പൂനൂർ കോളിക്കൽ കേളാംകുന്നത്ത് അഷ്റഫ് (51) നൽകിയ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം നടത്താൻ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി താമരശ്ശേരി പോലീസിന് നിർദ്ദേശം നൽകിയത്.
പരാതിക്കാരനായ അഷ്റഫിന്റെ ഒപ്പ് വ്യാജമായി ഇട്ട് പരാതിക്കാരന്റെ ഭൂമി, ഫൈസൽ.ടി.കെ എന്നയാൾക്ക് വില്പന നടത്തിയതായും പ്രസ്തുത ഇടപാടിലേക്ക് അഡ്വാൻസായി 11,81,000/- രൂപ പരാതിക്കാരൻ കൈപ്പറ്റിയെന്നും കാണിച്ച് വ്യാജ എഗ്രിമെന്റ് പ്രതികൾ നിർമ്മിച്ചുവെന്നുമാണ്
പരാതിക്കാരന്റെ ആരോപണം.വ്യാജമായി നിർമ്മിച്ച എഗ്രിമെന്റിൽ മുഹമ്മദ് അഷ്റഫ്.കെ, പി.കെ.റഊഫ് എന്നിവർ സാക്ഷികളായി ഒപ്പിട്ടവരാണെന്നും പരാതിയിൽ പറയുന്നു.
Tags:
THAMARASSERY