എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട രണ്ട് അങ്കണവാടികളിലും മൈക്ക് സെറ്റുകൾ സ്ഥാപിച്ചു.വെട്ട് കല്ലുംപുറത്തെ വെള്ളിലാട്ട് പൊയിൽ അങ്കണവാടിയിലും, പാറക്കുണ്ടം കമ്യൂണിറ്റി ഹാളിലെ അങ്കണവാടിയിലുമാണ് മൈക്ക് സെറ്റുകൾ സ്ഥാപിച്ചത്.
വാർഡ് മെമ്പറുടെ നേതൃത്തത്തിൽ അങ്കണവാടിവെൽഫെയർ കമ്മിറ്റികളുടെ ശ്രമഫലമായാണ് മൈക്ക് സെറ്റുകൾ വാങ്ങിയത്.പാറക്കുണ്ടം അങ്കണവാടിയിലെ മൈക്ക് സെറ്റിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്തും വെള്ളിലാട്ട് പൊയിൽ അങ്കണവാടിയിലെ മൈക്ക് സെറ്റിൻ്റെ ഉദ്ഘാടനം റാങ്ക് ജേഥാവ് ഷാന ജാസ്മിനും നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Tags:
ELETTIL NEWS