ന്യൂഡൽഹി:ഗാർഹിക പാചക സിലിണ്ടറുകളുടെ വിലയിൽ 200 രൂപയുടെ സബ്സിഡി കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല.
ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.
നേരത്തെ ഉജ്വല സ്കീമിലുള്ളവർക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു. ഇന്നെടുത്ത തീരുമാന പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 200രൂപ കുറയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്. നിലവിൽ വളരെ ആശ്വാസകരമായ സംഭവമാണ്.
നിലവിൽ 19 കിലോ വരുന്ന സിലിണ്ടറുകൾക്ക് 1600രൂപയിലധികം വില വരുന്നുണ്ട്. 200 രൂപ കുറയുന്നതോടെ വളരെ ആശ്വാസമാവും. ഉജ്വല സ്കീമിലുള്ളവർക്ക് 200 രൂപ കൂടി കുറയും.
Tags:
INDIA